ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ തസ്തിക വർദ്ധിപ്പിക്കാനുള്ള ശുപാർശ ആരോഗ്യവകുപ്പിനെ ചലനാത്മകമാക്കും – ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലപ്പുഴ: 1960 നുശേഷം മെഡിക്കൽ കോളേജ് സർവീസിലും ആരോഗ്യവകുപ്പിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുവാനുള്ള ആരോഗ്യവകുപ്പിന്റെ ശുപാർശ സ്വാഗതാർഹം ആണെന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്.
പുതിയ കാലത്തിനൊപ്പം എത്താനാവാതെ മുടന്തി നീങ്ങിയിരുന്ന ആരോഗ്യ വകുപ്പിനെ ഈ നടപടി ചാലനാത്മകമാക്കും. അനുദിനം മാറ്റങ്ങളുണ്ടാവുന്ന സ്പെഷ്യലിറ്റി സൂപ്പർ സ്പെഷ്യലിറ്റി മേഖലയിൽ പുതിയ ഡോക്ടർമാർ നിയമിക്കപ്പെ യെടുന്നതിന്റെ ഗുണഫലം ഏറ്റവും സാധാരണക്കാരായ രോഗികൾക്ക് അനുഭവവേദ്യമാകും.
ഈ ആവശ്യം മുൻനിർത്തി സംഘടന നേരത്തെ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകുകയും മന്ത്രി അനുകൂല തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
Get more updates from Pudukad News on Google


