"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

രാജ്യ തലസ്ഥാനത്തെ പ്രതിഷേധത്തിൽ സമൂഹമാധ്യമങ്ങൾ ഗതി നിർണ്ണയിക്കുന്നു. അക്രമ സംഭവങ്ങൾ അരങ്ങേറിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രതിഷേധക്കാർക്ക് കുരുക്കാകുന്നു: പ്രതിപക്ഷ നേതാവിന് കുരുക്കായി മാധ്യമ പ്രവർത്തകയുടെ പരാതി

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത്  തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങൾക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 

ഒക്ടോബർ 16-ന് കോണാട്ട് പ്ലേസിൽ പ്രതിഷേധിക്കാനെത്തിയവർക്കൊപ്പമുണ്ടായിരുന്ന  യൂട്യൂബർ രാജീവ് ചൗക്കിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാ മിലിട്ടറി  ഫോഴ്സിലെ സേനാംഗത്തെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറെടുപ്പ് തുടങ്ങിയെന്നാണ് വിവരം. 


അതിനിടെ സുപ്രീം കോടതി വളപ്പിൽ പ്രതിപക്ഷ നേതാവ് രാഹുൽ തള്ളിയിട്ട  മാധ്യമ പ്രവർത്തക ഡൽഹി പോലീസിന് പരാതി നൽകി.  


ഒക്ടോബർ 12-ന് സുപ്രീം കോടതിയിലേക്ക് നടന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള  പ്രതിഷേധ മാർച്ച് റിപ്പോർട്ട്  ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധിയും മറ്റുള്ളവരും തന്നോട് മോശമായി പെരുമാറിയെന്നാണ് ഡിസിപിക്ക് നൽകിയ  പരാതിയിൽ പറയുന്നത്. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. 

ആക്രമണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുക. പോലീസ് നടപടിയിലേക്ക് കടന്നാൽ ഇരവാദം മുഴക്കുക  ഇതാണ് അരാജകത്വത്തിന്റെ പ്ലേബുക്ക്. 


അതിനിടെ ജന്തർ മന്തറിലും ഡൽഹിക്ക് പുറത്തുള്ള സ്ഥലങ്ങളിലും നീറ്റ് വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ   ജൂലൈയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ഉന്നതാധികാര അന്വേഷണ സമിതിക്ക് രൂപം നൽക്കുകയും പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ബാധിതരായ ജനങ്ങളുടെ സൗകര്യാർത്ഥം വിവരങ്ങൾ കൈമാറാൻ  പോർട്ടലും  ആരംഭിച്ചു.


പെല്ലറ്റ് തോക്കുകളുടെ ഉപയോഗം, വനിതാ പ്രതിഷേധക്കാർക്കെതിരായ ആസൂത്രിതമായ അക്രമവും ഉപദ്രവവും ,പ്രതിഷേധക്കാരുടെ  ഭാഗത്തുനിന്നുണ്ടായ അക്രമം, പോലീസ് നടപടി, പൊതുമുതൽ, മറ്റ് വസ്തുവകകൾ  നശിപ്പിക്കൽ എന്നിവ സംബന്ധിച്ച വിഷയങ്ങൾക്ക് മുൻഗണന നൽകും.

Get more updates from Pudukad News on Google