"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

കരിമ്പുനീരിൽ നിന്നും ബി-ഹെവി മൊളാസസ്സിൽ നിന്നുമുള്ള എഥനോൾ ഒഴിവാക്കി എണ്ണക്കമ്പനികൾ. നടപടി കേന്ദ്രസർക്കാർ നിർദേശപ്രകാരം. അനുവദനീയമായ ബദലുകളിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അധിക അരിയും. ഭക്ഷ്യ സുരക്ഷയ്ക്കു തീരുമാനം വെല്ലുവിളിയോ. 2025-26 ൽ എഫ്സിഐ എഥനോൾ ഉൽപാദനത്തിനായി 52.22 ലക്ഷം മെട്രിക് ടൺ അരി വിറ്റിരുന്നു

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: 2026-27 എഥനോൾ വിതരണ വർഷത്തിൽ  കരിമ്പുനീര്, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ സ്വീകരിക്കേണ്ടതില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. രാജ്യത്ത് പഞ്ചസാരയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം ഈ സുപ്രധാന നടപടി.

അനുവദനീയമായ ബദലുകളിൽ ചോളം, തകർന്ന അരി, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  അധിക അരി, കേടായ ഭക്ഷ്യധാന്യങ്ങൾ, സി-ഹെവി മൊളാസസ്  എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരിക്കാൻ അനുമതിയുണ്ട്. ഇതിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  അധിക അരി ഉൾപ്പെട്ടത് ഭക്ഷ്യ സുരക്ഷയ്ക്കു തീരുമാനം വെല്ലുവിളിയാകുമോ എന്ന ആശങ്കയുണ്ട്.


കേന്ദ്രം മുൻപ് നൽകിയ വിശദീകരണം അനുസരിച്ച്, എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയല്ല. ആവശ്യത്തിന് മുകളിലുള്ളതും സംഭരണത്തിൽ കിടക്കുന്നതുമായ സ്റ്റോക്കാണ് ഇതിനായി മാറ്റുന്നത്. ഇതിലൂടെ അധിക ഭക്ഷ്യധാന്യത്തിൻ്റെ ഉപയോഗവും കർഷകർക്ക് പുതിയ വിപണിയും ഒരേസമയം ലഭിക്കുമെന്നാണ് സർക്കാർ വാദം. എഥനോൾ നിർമ്മാണത്തിനായി അനുവദിക്കുന്ന അരിക്ക് പ്രത്യേക വിലയും നിശ്ചയിച്ചിരുന്നു. 


കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം, 2025-26 ൽ എഫ്സിഐ എഥനോൾ ഉൽപാദനത്തിനായി 52.22 ലക്ഷം മെട്രിക് ടൺ അരി വിറ്റു, ഇത് 2024-25 ൽ വിറ്റ 2.36 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്, 2023-24 ൽ 8.96 ലക്ഷം ടൺ അരി മാത്രമായിരുന്നു വിറ്റിരുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ജൂലൈ 31 വരെ എഥനോൾ ഉൽപാദനത്തിനായി എഫ്സിഐ 23.42 ലക്ഷം മെട്രിക് ടൺ അരി വിറ്റിട്ടുണ്ട്. അതേസമയം, എൽ നിനോ കാരണം അരി ഉൽപ്പാദനം കുറയുകയും  അരിക്കു വിലക്കയറ്റം ഉളള സാഹചര്യവും ഉണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എത്തനോൾ ഉൽപാദനത്തിനായി അനുവദിച്ച ഡിസ്റ്റിലറികൾക്ക് എഫ്സിഐ നൽകിയ അരി വകമാറ്റിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ സാമ്പത്തിക വർഷത്തിൽ ഉത്തർപ്രദേശിലും മധ്യപ്രദേശിലും രണ്ട് വകമാറ്റ കേസുകൾ കണ്ടെത്തിയിരുന്നു.


അതേസമയം, 2026-27 ലെ ആദ്യ ഘട്ടത്തിൽ ഏകദേശം 1,100 കോടി ലിറ്റർ എഥനോൾ സംഭരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കരിമ്പുനീര്, പഞ്ചസാര, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിനായി ഈ വർഷം ടെൻഡർ ക്ഷണിച്ചിട്ടില്ല.


 മഹാരാഷ്ട്ര, കർണാടക തുടങ്ങിയ പ്രധാന കരിമ്പ് ഉത്പാദന സംസ്ഥാനങ്ങളിലെ മഴക്കുറവും ഉത്പാദനത്തിലെ ഇടിവും കാരണം ആഭ്യന്തര വിപണിയിൽ പഞ്ചസാര വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പഞ്ചസാര എഥനോൾ ഉത്പാദനത്തിനായി തിരിച്ചുവിടുന്നത് പൂർണ്ണമായും ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം.

Get more updates from Pudukad News on Google