ഡിഫ്ത്തീരിയ ഗുരുതരമായ പകർച്ചവ്യാധി

Current: മലയാളം

കോറിനെബാക്ടീരിയം ഡിഫ്തീരിയേ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഗുരുതരമായ ഒരു പകർച്ചവ്യാധിയാണ് ഡിഫ്തീരിയ. ഇത് പ്രധാനമായും തൊണ്ടയെയും ടോൺസിലുകളെയുമാണ് ബാധിക്കുന്നത്. തൊണ്ടയിൽ ചാരനിറത്തിലുള്ള ഒരു പാട രൂപപ്പെട്ട് ശ്വാസതടസ്സത്തിനും ഹൃദയസ്തംഭനത്തിനും വരെ ഇത് കാരണമാകാം.
ലക്ഷണങ്ങൾ
• ശക്തമായ തൊണ്ടവേദനയും പനിയും
• കഴുത്തിലെ ഗ്രന്ഥികൾ വീങ്ങുക (കഴുത്ത് വീർത്തു വരിക)
• തൊണ്ടയിൽ ചാരനിറത്തിലോ വെളുത്തതോ ആയ കട്ടി കൂടിയ പാട രൂപപ്പെടുക
• വിഴുങ്ങാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ട്
• അശക്തിയും ക്ഷീണവും
പകരുന്ന രീതി
• രോഗബാധിതൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുതെറിക്കുന്ന തുളിയിലൂടെ
• രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ
• രോഗി ഉപയോഗിച്ച വസ്തുക്കൾ തൊടുന്നതിലൂടെ
പ്രതിരോധവും ചികിത്സയും
• വാക്സിനേഷൻ: കുട്ടികൾക്കുള്ള ഡി.പി.ടി (DPT) / പെന്റാവാലന്റ് വാക്സിനുകളാണ് ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം.
• ചികിത്സ: ആന്റിടോക്സിൻ, ആന്റിബയോട്ടിക്കുകൾ എന്നിവ ഉപയോഗിച്ചാണ് രോഗം ചികിത്സിക്കുന്നത്.






