"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
കൈക്കൂലി ആരോപണം: വൈക്കം സിഐ ഷമീർഖാന് സസ്പെൻഷൻ; ഒരു മാസത്തിനിടെ രണ്ട് ലക്ഷത്തിലേറെ രൂപ വാങ്ങിയെന്ന് വിജിലൻസ് | Vaikom CI Suspended   •  യെമനിൽ സൗദി സഖ്യസേനയുടെ സൈനിക ക്യാമ്പിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദിയിലേക്ക് എത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സഖ്യസേന | Yemen Houthi Attack   •  ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം തട്ടിയ കേസ്; ബിഗ് ബോസ് മുൻ താരം ഉൾപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ | Kozhikode Online Job Scam   •  “പ്രഭാതനടത്തത്തിനിടയിലെ വാഹനാപകടമല്ല, പ്ലാൻ ചെയ്ത കൊലപാതകം”: കർണാടകയിൽ ഭർത്താവിനെ ഇടിച്ചുകൊന്ന ഭാര്യയും കാമുകനും കുടുങ്ങി | Vijayapura Murder Case   •  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി | Rahul Gandhi   •  

പോലീസ് സ്മൃതി ദിനം: മലപ്പുറത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു | Police Commemoration Day

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Police Commemoration Day

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിപ്പോർട്ട്: അൻവർ ഷരിഫ്

പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പോലീസും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടക്കൽ അൽമാസ് ആശുപത്രിയുടെ സഹകരണത്തോടെ എം.എസ്.പി കമ്മ്യൂണിറ്റി ഹാളിലായിരുന്നു ക്യാമ്പ്. (Police Commemoration Day)

ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർവഹിച്ചു. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
മലപ്പുറം ഡിവൈ.എസ്.പി കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു സബ് ഡിവിഷൻ തലത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. ഷാജിമോൻ, സബ് ഇൻസ്‌പെക്ടർമാരായ അബ്ദുൾ നാസർ പട്ടർകടവൻ, സനൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ രാജീവ് എടാലത്ത്, എ.എൻ. സുനിൽകുമാർ, മെഡിക്കൽ ഓഫീസർ അമീൻ, ബ്ലഡ് ബാങ്ക് മാനേജർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
മലപ്പുറം സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു.

Summary: Malappuram District Police and the Kerala State Blood Transfusion Council jointly organised a blood donation camp to mark Police Commemoration Day. The camp was held at the MSP Community Hall with support from Almas Hospital, Kottakkal.

Get more updates from Pudukad News on Google