"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

കോഴിക്കോട് ജോലി അന്വേഷിച്ചെത്തിയ യുവാവിന് ബസ് സ്റ്റാന്റില്‍ വെച്ച് പാമ്പ് കടിയേറ്റു

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് ബസ് സ്റ്റാന്റില്‍ വെച്ച് പാമ്പ് കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. 

മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദി(31) നാണ് അപകടം സംഭവിച്ചത്. പാമ്പുകടിയേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ ജോലി തേടിയെത്തിയതായിരുന്നു യുവാവ്.

ബസ് കൊയിലാണ്ടി സ്റ്റാന്റില്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങി. തുടര്‍ന്ന് സ്റ്റാൻഡിൽ വിശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഗൗരവ സ്വഭാവമുള്ള സാഹചര്യമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Get more updates from Pudukad News on Google