‘ബിൻ ലാദനെ കണ്ടെത്തിയ അതേ പാകിസ്ഥാനിൽ തന്നെയാണ് ദാവൂദ് ഇബ്രാഹിമും ഉള്ളത്’; യു.എൻ റിപ്പോർട്ടിലെ പരാമർശത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഇന്ത്യ. ‘ഡി’ കമ്പനി ഇന്ത്യയിലല്ല, പാകിസ്ഥാൻ ഒളിത്താവളമെന്ന് യു.എന്നിൽ തുറന്നടിച്ച് രാഘു പുരി

Current: മലയാളം

ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ലാദനെ കണ്ടെത്തി വധിച്ച അതേ പാകിസ്ഥാനിലാണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഉള്ളതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍.
1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് രാജ്യം വിട്ടതാണെന്നും പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി രാഘു പുരി വ്യക്തമാക്കി.
ദാവൂദ് ഇന്ത്യയിലാണെന്നുള്ള യുഎന്‍ പ്രത്യേക പ്രതിനിധിയുടെ പരാമര്‍ശത്തില്‍ കടുത്ത ഭാഷയിലാണ് ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തിയത്.
‘ഭീകരപ്രവര്‍ത്തനങ്ങളും മനുഷ്യാവകാശങ്ങളും’ എന്ന വിഷയത്തില്‍ യുഎന്‍ പ്രത്യേക പ്രതിനിധി ബെന്‍ സോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദാവൂദിന്റെ ‘ഡി’ കമ്പനി പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണെന്നുള്ള പരാമര്‍ശം ഉണ്ടായത്.
ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് രഘു പുരി ബെന്‍ സോളിന്റെ റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്.
2003ല്‍ യുഎന്‍ ഉപരോധപട്ടികയില്‍ ഉള്‍പ്പെടുന്നതിന് ഏറെ മുന്‍പ് ദാവൂദ് ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞതാണ്. അല്‍ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പിന്നീട് ദാവൂദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ദാവൂദ് ഇപ്പോഴും ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയാണ്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരുള്‍പ്പടെ ഇന്ത്യ തിരയുന്ന നിരവധി ഭീകരര്‍ പതിറ്റാണ്ടുകളായി പാകിസ്ഥാനില്‍ കഴിയുകയാണ്.
ആഗോള സമൂഹത്തിന്റെ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ മാത്രമാണ് പാക്കിസ്ഥാന് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുഎന്‍ റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷപാതം പ്രകടമാണെന്നും യുഎന്‍ പ്രത്യേക പ്രതിനിധി നിഷ്പക്ഷതയും സത്യസന്ധതയും ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.






