"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കോയമ്പത്തൂരിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം. ജാതിവിവേചനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് മാതാപിതാക്കൾ. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ദളിത് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്കൂളിൽ ജാതിയുടെ പേരിൽ വിവേചനം നേരിട്ടതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്ന് മാതാപിതാക്കൾ പറഞ്ഞു. സർക്കാർ എയ്ഡഡ് സ്കൂളിൽ പതിനൊന്നാം ക്ലാസിലാണ് വിദ്യാർത്ഥി പഠിക്കുന്നത്.

നവരാത്രി അവധിക്ക് ശേഷം സ്കൂളിൽ പോയി മടങ്ങിയെത്തിയശേഷമാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ മരണത്തിന് മുമ്പ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നില്ല, എന്നാൽ പ്രശ്നം സ്കൂളിനെ അറിയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ജാതീയമായ വിവേചനം നേരിട്ടിട്ടും സ്കൂളിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും പൊലീസ് അറിയിച്ചു. എസ്‌സി/എസ്ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കഴിഞ്ഞ വർഷം, ആർത്തവമുള്ള ഒരു ദളിത് പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തുള്ള പടിക്കെട്ടിൽ ഇരുത്തി പരീക്ഷ എഴുതാൻ നിർബന്ധിച്ചുവെന്നാരോപിച്ച് കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്കൂൾ അധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നു. 

Get more updates from Pudukad News on Google