"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

അങ്കണവാടി കുട്ടികൾക്ക് കളിയിലൂടെയും നിറങ്ങളിലൂടെയും പഠനവിരുന്നൊരുക്കി. കട്ടച്ചിറ മേരി മൗണ്ട് സ്കൂളും ഏറ്റുമാനൂർ ഐ.സി.ഡി.എസും സംയുക്തമായി അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഫൺ ഫിയസ്റ്റ’ കളറിംഗ്, ഫൺ ഗെയിം മത്സരങ്ങൾ കുട്ടികളുടെ സർഗാത്മക കഴിവുകളും ആത്മവിശ്വാസവും വളർത്തി

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കട്ടച്ചിറ : കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളും ഏറ്റുമാനൂർ ഐ.സി.ഡി.എസും സംയുക്തമായി അങ്കണവാടി കുട്ടികൾക്കായി സാമൂഹിക സമ്പർക്ക പരിപാടി, മേരി മൗണ്ട് – അങ്കണവാടി ഫൺ ഫിയസ്റ്റ കളറിംഗ് ആൻഡ് ഫൺ ഗെയിം മത്സരം ഒക്ടോബർ 28 ബുധനാഴ്ച മേരി മൗണ്ട് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും വിനോദത്തിലൂടെ പഠനാനുഭവങ്ങൾ പകരുന്നതിനും പൊതു സമൂഹവുമായി ഇടപഴകുന്നതിനുമുള്ള അവസരവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.


മേരി മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ റവറൻ്റ് സിസ്റ്റർ ലിസി സെബാസ്റ്റ്യൻ, കോട്ടയം ജില്ല വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ആഷാ മോൾ കെ.വി  എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. 


ഏറ്റുമാനൂർ  സിഡിപിഒ ഡോക്ടർ ആൻ ഡാർലി വർഗീസ്, വാർഡ് കൗൺസിലർ ശ്രീ മാത്യു വാക്കത്തുമാലിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. സ്‌കൂൾ മാനേജർ റവറൻ്റ് മദർ മോളി അഗസ്റ്റിൻ ചടങ്ങിൽ സന്നിഹിതയായിരുന്നു.കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ആവേശത്തോടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സ്‌കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ ലിസി സെബാസ്റ്റ്യനും ഏറ്റുമാനൂർ സിഡിപിഒ ഡോക്ടർ ആൻ ഡാർലി വർഗീസും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. കുട്ടികളുടെ സന്തോഷവും പങ്കാളിത്തവും കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Get more updates from Pudukad News on Google