"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

പശ്ചിമേഷ്യൻ സംഘർഷം: സൗദിയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി എയർ ഇന്ത്യയും എക്സ്പ്രസും. ഇൻഡിഗോ സർവീസുകളും മുടങ്ങി. ആകാശ എയർ സർവീസുകൾ റദ്ദാക്കിയത് നവംബർ 30 വരെ

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് റദ്ദാക്കിയത് നവംബർ 14 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമ്മാം സർവിസുകളാണ് റദ്ദാക്കിയത്.

ഒക്ടോബർ 30നോ അതിനുമുമ്പോ ടിക്കറ്റെടുത്ത് നവംബർ 14 വരെ യാത്ര നിശ്ചയിച്ചവർക്ക് ലഭ്യതക്കനുസരിച്ച് ഒരുതവണ സൗജന്യമായി ബുക്കിങ് മാറ്റാം. നവംബർ 29 വരെയുള്ള യാത്രക്കാണ് ഈ സൗകര്യം. ബുക്കിങ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനും അവസരമുണ്ട്. 

എയർ ഇന്ത്യ യാത്രക്കാർക്ക്, സൗദിയിൽ കമ്പനി സർവിസ് നടത്തുന്ന ഏതെങ്കിലും വിമാനത്താവളത്തിലേക്കോ അവിടെനിന്നോ യാത്ര പുനഃക്രമീകരിക്കാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദിയിലോ ബഹ്റൈനിലോ കമ്പനി സർവിസ് നടത്തുന്ന വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കാം.

ഇൻഡിഗോ ജിദ്ദ, ദമ്മാം, മദീന സർവിസുകൾ നവംബർ 14 വരെ റദ്ദാക്കിയിട്ടുണ്ട്. ആകാശ എയർ റിയാദ് സർവിസ് നവംബർ 30 വരെയും ജിദ്ദ സർവിസ് നവംബർ 10 വരെയുമാണ് റദ്ദാക്കിയത്.

Get more updates from Pudukad News on Google