"> Skip to content
November 4, 2026
⌕

അതിജീവിതയെ ആക്രമിച്ച കേസിലെ പ്രതി കോടതിയുടെ ഒന്നാം നിലയിൽനിന്ന് ചാടി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Perumbavoor court incident

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Perumbavoor court incident

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു (Perumbavoor court incident). അറക്കപ്പടി സ്വദേശി അദിനാനാണ് കോടതിയിൽനിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ പ്രതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കൈവിലങ്ങുമായി പെരുമ്പാവൂർ കോടതിയിലെത്തിച്ച അദിനാൻ, കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ പൊലീസുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. പ്രതിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. സ്കാനിങ്ങിനും വിധേയനാക്കി.

ജാമ്യം ലഭിച്ചതിന് പിന്നാലെ അതിജീവിതയെ ആക്രമിച്ചു

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അദിനാൻ. ഓഗസ്റ്റ് എട്ടിനാണ് പോക്സോ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റംബർ 18ന് ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയശേഷം അതിജീവിതയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

പെൺകുട്ടിയെ വലിച്ചിഴച്ച് വീടിന്റെ സിറ്റൗട്ടിലെത്തിച്ച പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് വിവരം. പെൺകുട്ടി ഒഴിഞ്ഞുമാറിയതിനെത്തുടർന്നാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരുകൈകൾക്കും പരിക്കേറ്റു.

സംഭവം കണ്ട് പ്രതിയെ പിടിച്ചുമാറ്റാൻ എത്തിയ അയൽവീട്ടിലെ രണ്ട് യുവാക്കൾക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.

Story Summary:
A man accused of attacking a 14-year-old POCSO case survivor attempted suicide by jumping from the first floor of Perumbavoor court while waiting to be presented before the court. The accused, identified as Adinan of Arakkapady, was taken to a private hospital. He had allegedly attacked the survivor after securing bail in the earlier case. The girl and two young men who intervened sustained injuries.

Get more updates from Pudukad News on Google