ഡാലസ് മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലി: നവംബർ 14ന് പ്രീ-നീഡ് പ്ലാനിങ് സെമിനാർ

ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി വർഷത്തിന്റെ (1976-2026) ഭാഗമായി നവംബർ 14 ശനിയാഴ്ച രാവിലെ 10:00 മണിക്ക് പ്രീ-നീഡ് പ്ലാനിംഗ് സെമിനാർ സംഘടിപ്പിക്കുന്നു. “പ്ലാൻ എഹെഡ്, സേവ് മോർ” എന്ന സന്ദേശവുമായി നടത്തുന്ന ഈ സെമിനാറിൽ ശവസംസ്കാര ചടങ്ങുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് വഴി സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും, അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാനും, കുടുംബത്തിന് സമാധാനം നൽകാനും എങ്ങനെ സാധിക്കുമെന്ന് വിശദീകരിക്കും.
ഗാർലാന്റിലെ കെ എ ഡി /ഐ സി ഇ സി ഹാളിലാണ് (3821 ബ്രോഡ്വേ ബ്ലവ്ട്, സ്യൂട്ട് 101, ഗാർലൻഡ്, ടിഎക്സ്) പരിപാടി നടക്കുന്നത്. സെമിനാറിന്റെ ഭാഗമായി ജയ്നി ജോൺസന്റെ ചിത്രകലാ പ്രദർശനവും (ആർട്ട് & പെയിന്റിംഗ്) വിദ്യാഭ്യാസപരവും വിനോദപ്രദവുമായ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ യോഗത്തിൽ പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും നൽകുന്നുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഷിജു എബ്രഹാം (പ്രസിഡന്റ്), മഞ്ജിത്ത് കനിക്കര (സെക്രട്ടറി), മാത്യു നൈനാൻ (പ്രസിഡന്റ് ഐസി&ഇ സി), തോമസ് എസ്സോ (സെക്രട്ടറി ഐസി&ഇസി), സുമിത് ജോൺ കോറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:സുമിത് ജോൺ കോറ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡയറക്ടർ): (813) 409-9050 ഷിജു എബ്രഹാം (പ്രസിഡന്റ്): (214) 929-3570 മഞ്ജിത്ത് കനിക്കര (സെക്രട്ടറി): (972) 679-8555




