അലാസ്ക സെനറ്റ് സീറ്റിലും ഡെമോക്രാറ്റിക്ജ വിജയത്തോടടുത്തു

യുഎസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശേഷിക്കുന്ന ഏക സീറ്റായ അലാസ്കയിൽ ഡെമോക്രാറ്റ് മേരി പെൽടോള ലീഡ് വർധിപ്പിച്ചു വിജയത്തോടടുത്തു. മിസിസിപ്പി പിടിച്ചെടുത്തു ഡെമോക്രാറ്റുകൾ 100 അംഗ സെനറ്റിൽ 55 സീറ്റിൽ എത്തിയതിനു പിന്നാലെയാണ് അലാസ്കയിലെ നില മെച്ചപ്പെട്ടത്.
റിപ്പബ്ലിക്കൻ കോട്ടയിൽ അവരുടെ സ്ഥാനാർഥി സെനറ്റർ ഡാൻ എസ്. സള്ളിവൻ 47.2% (1,17,512 വോട്ട്) നേടിയപ്പോൾ പെൽടോള 49% (118,926) സ്വന്തമാക്കിയിട്ടുണ്ട്. 87% വോട്ടുകളാണ് എണ്ണിക്കഴിഞ്ഞിട്ടുള്ളത്. സള്ളിവന്റെ അപരൻ ഡാനിയൽ ജെ. സള്ളിവൻ നേടിയ 4,100 വോട്ട് കൂടി കൂട്ടിയാലും പെൽടോളയുടെ ലീഡ് ഉയർന്നു തന്നെ നിൽക്കുന്നു.
അവർ 50% കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ എന്നു ‘ദ ഹിൽ’ പറഞ്ഞു. സെനറ്റർ സള്ളിവനു വിജയത്തിലേക്കെത്താൻ ഒരു വഴിയും ഇല്ലെന്നു പെൽടോള കാമ്പയ്ൻ ചൂണ്ടിക്കാട്ടി.
Get more updates from Pudukad News on Google




