Skip to content
November 14, 2026
⌕

കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ. ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാന്പുകളുമായി ഡാൻസാഫിന്റെ പിടിയിലായത്

November 13, 2026
Share this post to

കൊച്ചി: കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ. ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാന്പുകളുമായി ഡാൻസാഫിന്റെ പിടിയിലായത്. 


പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഈ വീട്ടിലേക്ക് ആൺകുട്ടികളും പെൺകുട്ടികളും വന്നുപോവുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.


സമാനമായ മറ്റൊരു സംഭവത്തിൽ മലപ്പുറം വേങ്ങരയിൽ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം വേങ്ങരയിൽ വൻ രാസ ലഹരി വേട്ട നടന്നത്. 101 ഗ്രാം എംഡിഎംഎയും മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയുമായി പുഴച്ചാൽ സ്വദേശി ദിൽരാജിനെ പോലീസ് പിടികൂടി. 

മലപ്പുറം ജില്ലയിലെ ചെറു പട്ടണങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ദിൽരാജ്. സെക്കന്റ് ഹാൻഡ് കാറുകളുടെ കച്ചവടത്തിന്റെ മറവിൽ ആണ് പ്രതി ലഹരി വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുടെ അമ്മാവൻ മനോജിനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയിരുന്നു.

Get more updates from Pudukad News on Google