Skip to content
November 15, 2026
⌕

മലമ്പുഴയിൽ വാനര ശല്ല്യം രൂക്ഷം

November 14, 2026
Share this post to

മലമ്പുഴ: വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ശല്ല്യമായി വാനരക്കൂട്ടം വിലസുന്നു. കാർ പാർക്കിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന വാനരക്കൂട്ടം, റോഡരു കിൽ വാഹനം നിർത്തിഭക്ഷണം കഴിക്കുന്ന വിനോദ സഞ്ചാരികളിൽ നിന്നും ഭക്ഷണം പിടിച്ചു പറിക്കുക, കടകളിൽ നിന്നും,ചില്ല് തുറന്നിട്ടവാഹനങ്ങളിൽ നിന്നും സാധനങ്ങൾ എടുത്തു കൊണ്ടുപോവുക തുടങ്ങിയവയാണ് ഈവാനരന്മാർ ചെയ്യുന്നത്. വാഹനങ്ങളുടെ ചില്ലുകൾ ഭദ്രമായി അടച്ചിടണമെന്ന നിർദ്ദേശം നാട്ടുകാർ വിനോദസഞ്ചാരികൾക്ക് നൽകുന്നുണ്ട്.

Get more updates from Pudukad News on Google