‘കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കപ്പെടണം’ നീതിയുടെ വഴിയിൽ ഏഴു പതിറ്റാണ്ടുകൾ;അഭിഭാഷക പ്രതിഭയ്ക്ക് ആദരം നൽകി

പാലക്കാട് :73 വർഷത്തിലധികമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ എന്ന റെക്കോർഡിനുടമയായ അഡ്വ.പി.ബി.മേനോനെ ബാല സിനിമാസ് എം.ഡി.കല്ലടിക്കോട് ശശികുമാർ ആദരിച്ചു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റുകളിലൊന്നിൽ ഒരുക്കിയ ഇതിഹാസ ചിത്രം രാമായണം
കാണാനായി കേരളത്തിലെ മുൻനിര തിയേറ്ററുകളിൽ ഒന്നായ കല്ലടിക്കോട് ബാല സിനിമാസിൽ എത്തിയതായിരുന്നു അദ്ദേഹം.
കുട്ടികളെ കുറ്റവാളികളാക്കുന്നത് വഴിതെറ്റിയ ജീവിതസാഹചര്യങ്ങളാണെന്നും,തിരുത്തൽ അനിവാര്യമെന്നും ചാനൽ അഭിമുഖത്തിന്റെ ഭാഗമായി പി ബി മേനോൻ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പ്രായം പരിഗണിക്കാതെ നിയമാനുസൃതമായ ശിക്ഷ ഉറപ്പാക്കണം.കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ തിരുത്തുന്നതിനും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സമൂഹം ജാഗ്രത പുലർത്തണം.എല്ലാ ജീവിതസൗകര്യങ്ങളും ലഭ്യമായിട്ടും നിയമങ്ങളെയും ആനുകൂല്യങ്ങളെയും ദുരുപയോഗം ചെയ്യുന്ന പ്രവണത സങ്കടകരമാണ്.
18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും ഏഴു പതിറ്റാണ്ടിന്റെ അഭിഭാഷക സേവനപരിചയമുള്ള അഡ്വ.പി.ബി. മേനോൻ പറഞ്ഞു.കേരളത്തിലെ നീതിന്യായ മേഖല ഏറെ ബഹുമാനത്തോടെ കാണുന്നയാളാണ് അഡ്വ.പി.ബി.മേനോൻ എന്ന പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യ മേനോൻ.
Get more updates from Pudukad News on Google




