Skip to content
November 17, 2026
⌕

അബദ്ധത്തിൽ അതിർത്തി കടന്നു: ബി.എസ്.എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശ് അതിർത്തി രക്ഷാസേന; തിരികെയെത്തിക്കാൻ ഫ്ലാഗ് മീറ്റിംഗ് | BSF Jawan Detained Bangladesh

November 17, 2026
Share this post to
BSF Jawan Detained Bangladesh

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന് ബംഗ്ലാദേശ് പ്രദേശത്തേക്ക് പ്രവേശിച്ച ഇന്ത്യൻ അതിർത്തി രക്ഷാസേനാ (BSF Jawan Detained Bangladesh) ജവാനെ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (BGB) കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ബംഗ്ലാദേശിലെ സിൽഹെറ്റ് (Sylhet) ജില്ലയിൽ നിന്നാണ് ജവാനെ ബി.ജി.ബി ഉദ്യോഗസ്ഥർ പിടികൂടിയത്.

അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ജവാൻ അബദ്ധത്തിൽ ബംഗ്ലാദേശ് പ്രദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയുടെ സുരക്ഷാ ചുമതല ബി.എസ്.എഫിനാണ്.

കസ്റ്റഡിയിലുള്ള ജവാനെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി ബി.എസ്.എഫും ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിൽ അതിർത്തിയിൽ ഫ്ലാഗ് മീറ്റിംഗ് (Flag Meeting) ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Get more updates from Pudukad News on Google