Skip to content
November 23, 2026
⌕

KASൽ അടിമുടി മാറ്റവുമായി സർക്കാർ: ഏത് തസ്തികയിൽ നിയമിക്കണമെന്ന് ഇനി സർക്കാർ തീരുമാനിക്കും, ചട്ടഭേദഗതിക്ക് കരട് വിജ്ഞാപനം പുറത്തിറക്കി | Kerala Government

November 22, 2026
Share this post to
Kerala Government

തിരുവനന്തപുരം: കെ എ എസിൽ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകുന്നതിനാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം.(Kerala Government Issues Draft Notification To Amend KAS Rules Amid Aspirant Protest)

29 വകുപ്പുകളിലെ 10 ശതമാനം രണ്ടാം ഗസറ്റഡ് തസ്തികകൾ കെ.എ.എസിനായി മാറ്റിവെക്കണമെന്ന നിലവിലെ ചട്ടം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇനി ഏത് തസ്തികയിലാണ് നിയമനം നടത്തേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിനായിരിക്കും.

എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ ഐ.എ.എസിലേക്ക് (IAS) പരിഗണിക്കാമെന്ന ചട്ടവും ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്. കെ.എ.എസ് ആദ്യ ബാച്ചിലുള്ളവർക്കും ഈ ചട്ടഭേദഗതി ബാധകമാകും. രണ്ടാം ബാച്ചിന്റെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരി 30-ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ പുതിയ ഭേദഗതി കൊണ്ടുവരുന്നത്.

Story Summary

The Kerala government has issued a draft notification amending Kerala Administrative Service (KAS) rules, scrapping the 10% second gazetted post quota across 29 departments and the eight-year service rule for IAS consideration. While the government says the move aims to strengthen the cadre and appoint candidates from the new list, aspirants have opposed the amendment alleging it erodes the significance of KAS.

Get more updates from Pudukad News on Google