കുമരകത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ചീട്ടുകളി കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. 30,000 രൂപ പിടികൂടി. കുമ്മനം കുളപ്പുരക്കടവ് ഭാഗത്തെ വാടകവീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്

കോട്ടയം: കുമ്മനം കുളപ്പുരക്കടവ് ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിവന്ന പണംവെച്ചുള്ള ചീട്ടുകളി കേന്ദ്രം കുമരകം പോലീസ് റെയ്ഡ് ചെയ്തു. പരിശോധനയിൽ ഇവരിൽ നിന്നും മുപ്പതിനായിരം രൂപ പോലീസ് പിടിച്ചെടുത്തു.
അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തി പണംവെച്ച് ചീട്ടുകളി നടത്തുന്നതായി കുമരകം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം പിടിയിലായത്.
കുമരകം സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. പ്രവീൺ പ്രകാശ്, ഗ്രേഡ് എസ്.ഐ. ബസന്ത്, പോലീസുകാരായ ജാക്സൺ, സജയൻ, ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
Get more updates from Pudukad News on Google




