യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്ന പരാതി; ഇന്ത്യൻ യുവാവ് യുഎസിൽ ഇമിഗ്രേഷൻ കസ്റ്റഡിയിൽ | Indian national arrested in USA

വാഷിംഗ്ടൺ ഡിസി: യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് യുഎസിൽ ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിൽ (Indian national arrested in USA). ടെക്സസിലെ ഓസ്റ്റിനിലുള്ള ‘ടോട്ടൽ വയർലെസ്’ സ്റ്റോറിലെ ജീവനക്കാരനായ രാഹുൽ ആനന്ദകൃഷ്ണൻ (29) ആണ് കസ്റ്റഡിയിലായത്.
കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ഇയാൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) കസ്റ്റഡിയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
എയർഡ്രോപ്പ് വഴി ചിത്രങ്ങൾ കൈമാറിയെന്ന് ആരോപണം
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റോറിലെത്തിയ യുവതിയുടെ ഫോണിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ പിടിയിലായത്.
എയർഡ്രോപ്പ് സംവിധാനം ഉപയോഗിച്ച് യുവതിയുടെ ഫോണിലുണ്ടായിരുന്ന രണ്ട് സ്വകാര്യ ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് അയച്ചതായും യുവതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് പരിശോധിച്ചതായും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ജൂൺ ഏഴിന് ആദ്യം അറസ്റ്റ് ചെയ്തു
ട്രാവിസ് കൗണ്ടി ജയിലിലെ രേഖകൾ പ്രകാരം ജൂൺ ഏഴിനാണ് രാഹുലിനെ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രഹസ്യമായി ദൃശ്യങ്ങൾ പകർത്തൽ, കമ്പ്യൂട്ടർ സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടരുന്നതിനിടെയാണ് ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
Story Summary:
An Indian national, Rahul Anandakrishnan, 29, has been taken into immigration custody in the United States over allegations that he transferred two private photographs from a customer’s phone to his own using AirDrop while working at a Total Wireless store in Austin, Texas. Court documents also allege that he accessed the woman’s Snapchat account. He is facing charges including unlawful recording and computer security violations.




