യുഎഇയിലെ സ്കൂളുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ ജനുവരി 3 വരെ ശൈത്യകാല അവധി, യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകള്‍ക്കും, ദുബൈയിലും ഷാര്‍ജയിലും സെപ്റ്റംബര്‍ – സ്റ്റാര്‍ട്ട് കലണ്ടര്‍ പിന്തുടരുന്ന സ്വകാര്യ സ്കൂളുകള്‍ക്കും ഈ തീയതികള്‍ ബാധകം

ദുബൈ: യുഎഇയിലെ സ്കൂളുകള്‍ക്കുള്ള 20262027 അധ്യയന വര്‍ഷത്തിലെ ശൈത്യകാല അവധി തീയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 2027 ജനുവരി 3 വരെ മൂന്നാഴ്ചത്തെ അവധി ലഭിക്കും.
ഒന്നാം ടേം ക്ലാസുകള്‍ ഡിസംബര്‍ 11 വെള്ളിയാഴ്ച അവസാനിക്കും. ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ക്ക് ശേഷം തിങ്കളാഴ്ചയായ ഡിസംബര്‍ 14 മുതലാണ് ഔദ്യോഗികമായി അവധി ആരംഭിക്കുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം രണ്ടാം ടേം ക്ലാസുകള്‍ 2027 ജനുവരി 4 തിങ്കളാഴ്ച പുനരാരംഭിക്കും.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പൊതുവിദ്യാലയങ്ങള്‍ക്കും, ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി , ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി എന്നിവയ്ക്ക് കീഴില്‍ സെപ്റ്റംബര്‍-ജൂണ്‍ കലണ്ടര്‍ പിന്തുടരുന്ന അന്താരാഷ്ട്ര കരിക്കുലം സ്കൂളുകള്‍ക്കുമാണ് ഈ തീയതികള്‍ ബാധകമാകുന്നത്.
ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അധ്യയന വര്‍ഷം പിന്തുടരുന്ന ഇന്ത്യന്‍ കരിക്കുലം സ്കൂളുകള്‍ക്ക് ടേം തീയതികളും അവധി ദിനങ്ങളും ഇതില്‍ നിന്നും വ്യത്യ്സ്തമായിരിക്കും




