Skip to content
November 23, 2026
⌕

തമിഴ്നാട്ടിൽ കാർ വേപ്പുമരത്തിലേക്ക് ഇടിച്ചുകയറി അപകടം; 8 പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക് | Tiruchirapalli car accident

November 23, 2026
Share this post to
accident

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കാർ വേപ്പുമരത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 4.05ഓടെ ജംബുനാഥപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊത്തൂർപട്ടി ഫോർ റോഡിന് സമീപമാണ് അപകടമുണ്ടായത്. നാമക്കൽ ജില്ലയിലെ എരുമപ്പട്ടിയിൽ നടന്ന കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം തഞ്ചാവൂർ ജില്ലയിലെ തിരുകാട്ടുപള്ളിയിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന പത്ത് പേർ. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വേപ്പുമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. (Tiruchirapalli car accident)

അഞ്ചുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ മുസിരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ കൂടി ചികിത്സയ്ക്കിടെ മരിച്ചു. മരിച്ചവരിൽ 42കാരനായ ശക്തിവേലും 50കാരനായ പവടൈയും ഉൾപ്പെടുന്നു. മറ്റുള്ളവരെ മണികണ്ഠൻ, മുരുകൻ, രാജേഷ്, സുബ്രഹ്മണി, സംഘിലി, സീതാരാമൻ എന്നിവരായി തിരിച്ചറിഞ്ഞു. പരിക്കേറ്റ രാമലിംഗം, രാമർ എന്നിവർ മുസിരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary: Eight people died and two were seriously injured after a car crashed into a neem tree near Kothurpatty Four Road in Tiruchirapalli, Tamil Nadu. The victims were returning from an ear-piercing ceremony in Namakkal district.

Get more updates from Pudukad News on Google