ഹൂതി ഡ്രോണും മിസൈലും തകർത്ത് സൗദി സഖ്യസേന: സനായിൽ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് | Saudi Arabia

റിയാദ്: യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോണും ബാലിസ്റ്റിക് മിസൈലും തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. അതേസമയം, യെമൻ തലസ്ഥാനമായ സനായിലെ എണ്ണക്കമ്പനിയുടെ ഇന്ധന സ്റ്റേഷന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി ഹൂതി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Saudi Arabia Intercepts Houthi Drone Missile As Houthis Report Attack On Sanaa)
സനായിലെ 60-ാം സ്ട്രീറ്റിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ ഫ്യുവൽ സ്റ്റേഷന് നേരെ ഞായറാഴ്ച സൗദി വിമാനങ്ങൾ ആക്രമണം നടത്തിയെന്നും ഇതിൽ ആറ് ജീവനക്കാർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ആരോഗ്യ-പരിസ്ഥിതി മന്ത്രാലയ വക്താവ് അനീസ് അൽ-അസ്ബാഹിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി സഖ്യസേന വക്താവ് തുർക്കി അൽ-മാലികി അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെങ്കടൽ തീരത്തുള്ള സൗദിയുടെ പടിഞ്ഞാറൻ മേഖല ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തതായി അദ്ദേഹം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വെളിപ്പെടുത്തൽ. ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ യാൻബു ഓയിൽ ടെർമിനൽ, യെമൻ അതിർത്തിയോട് ചേർന്നുള്ള ജിസാൻ റിഫൈനറി തുടങ്ങിയ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾ സൗദിയുടെ പടിഞ്ഞാറൻ മേഖലയിലാണുള്ളത്.
Story Summary
The Saudi-led coalition intercepted a Houthi drone targeting Riyadh and a ballistic missile aimed at Saudi Arabia’s western region, while Houthi-affiliated media reported that a Saudi airstrike on a fuel station in Sanaa wounded six employees. The latest exchanges come amid escalating regional hostilities that have seen repeated Houthi strikes on Saudi energy and financial infrastructure since September.




