Skip to content
November 23, 2026
⌕

ബിജെപി കൗൺസിലറുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാർ ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു | Beed Maharashtra accident

November 23, 2026
Share this post to

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാർ ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചതായി റിപ്പോർട്ട്. ബിജെപി കൗൺസിലർ ദീപക് മെൻഡ്കെയുടെ മകൻ ദക്ഷ് മെൻഡ്കെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നവംബർ 20ന് ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രഹ്ലാദ് ഗായ്ക്‌വാഡും ഭാര്യ സുനിത ഗായ്ക്‌വാഡും അതിവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പ്രഹ്ലാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. (Beed Maharashtra accident)

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ അതിവേഗത്തിലെത്തിയ കാർ ബൈക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുന്നതും ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീഴുന്നതും കാണാം. അപകടത്തിന്റെ ആഘാതം വളരെ ശക്തമായിരുന്നുവെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
മരിച്ച ദമ്പതികളുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷ് മെൻഡ്കെയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചിരുന്നുവെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. 2024ൽ പൂനെയിൽ 17കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി ജീവനക്കാർ മരിച്ച സംഭവത്തിന് പിന്നാലെ രാജ്യത്ത് പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കലിനെക്കുറിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സമാനമായ മറ്റൊരു അപകടം കൂടി റിപ്പോർട്ട് ചെയ്തതോടെ കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്നതും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതും സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമാകുകയാണ്.

Summary: A couple, identified as Pralhad Gaikwad and Sunita Gaikwad, died after their motorcycle was hit by a speeding car in Maharashtra’s Beed district. The complaint alleges that the SUV was driven by a minor son of BJP corporator Deepak Mendke, and police have registered a case following the family’s complaint.

Get more updates from Pudukad News on Google