Skip to content
November 23, 2026
⌕

സംസ്ഥാന സിവിൽ സർവ്വീസ് കായികമേള: പവർലിഫ്റ്റിങ്ങ്, ബെസ്റ്റ് ഫിസിക് മത്സരങ്ങൾ സമാപിച്ചു

November 23, 2026
Share this post to

ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന സിവിൽ സർവ്വീസ് കായികമേളയുടെ ഭാഗമായി പവർലിഫ്റ്റിങ്ങ്, ബെസ്റ്റ് ഫിസിക് മത്സരങ്ങൾ നടത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ. മായ രാജേന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ എ.എസ്. കവിത, ജി. ശ്രീജിത്ത്, കെ.കെ. സിനു, ഒ.പി. ഷാജി, രജിത ലാൽ, ശോഭ ടീച്ചർ, മേനക തമ്പി എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Get more updates from Pudukad News on Google