വിളപ്പിൽശാലയിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 78കാരൻ അറസ്റ്റിൽ | Vilappilsala POCSO case

തിരുവനന്തപുരം: വിളപ്പിൽശാലയിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 78കാരൻ അറസ്റ്റിലായി (Vilappilsala POCSO case). കാഞ്ഞിരംപാറ സ്വദേശി വിജയനെയാണ് പൊലീസ് പിടികൂടിയത്. പേയാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ അമ്മയോടൊപ്പം എത്തിയ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. ഇയാളെക്കുറിച്ച് പൊലീസിന് പ്രാഥമിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
150ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു
ധനകാര്യ സ്ഥാപനത്തിലെയും സമീപപ്രദേശങ്ങളിലെയും 150ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ വിജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി ഐപിഎസിന്റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മലയിൻകീഴ് സിഐ ഉമേഷ്, വിളപ്പിൽശാല എസ്എച്ച്ഒ അനീഷ് കുമാർ, എസ്ഐ ബൈജു, സിപിഒമാരായ പ്രവീൺ, സജിത്ത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Summary:
A 78-year-old man identified as Vijayan, a native of Kanjirampara, has been arrested in connection with an alleged sexual assault on a five-year-old girl at a financial institution in Peyad, near Vilappilsala. Police registered a case under the POCSO Act and identified the accused after examining around 150 CCTV recordings from the institution and nearby areas.




