Skip to content
November 25, 2026
⌕

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ അഖില കേരള ഇന്റർ-കോളീജിയറ്റ് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു

November 25, 2026
Share this post to

ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ-കോളീജിയറ്റ് കായിക മത്സരങ്ങൾ ബുധനാഴ്ച രാവിലെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു . ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് കളരിക്കൽ  ടൂർണമെന്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു .

ഒരു ബോൾ ബോയിയായി തുടങ്ങി അർജുന അവാർഡ് ജേതാവ് വരെയെത്തിയ തന്റെ കായികജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവെച്ചു. 

കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ , പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് സ്വാഗതം ആശംസിച്ചു.  കായികമേളയുടെ വിജയകരമായ നടത്തിപ്പിനു പിന്നിലെ അധ്യാപക-അനധ്യാപക-വിദ്യാർത്ഥി സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനത്തെ മാനേജർ അഭിനന്ദിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എം.ജി. യൂണിവേഴ്സിറ്റി വാട്ടർ പോളോ മത്സരത്തിലെ ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ കോളേജ് കായിക വിഭാഗം അധ്യാപകൻ ഡോ. മാത്യൂസ് എബ്രഹാമിനെ അദ്ദേഹം അഭിനന്ദിച്ചു. 

മുൻ പ്രിൻസിപ്പൽ പ്രൊഫ. ജോസഫ് ജോർജ് കാനാട്ട്,  മുൻ വൈസ് പ്രിൻസിപ്പൽലും കായിക വകുപ്പ് മുൻ മേധാവിയുമായ ഡോ. ബെന്നി കുര്യാക്കോസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ആർദ്ര ട്രീസ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ബർസാർ റെവ. ഫാ. എബിൻ ഇറപുറത്ത് , വൈസ് പ്രിൻസിപ്പാൾ ഡോ. തോമസ് കെ. സി, ടൂർണമെന്റ് സെക്രട്ടറി ഡോ. മാത്യൂസ് എബ്രഹാം, മുൻകാല അധ്യാപകനായ പ്രൊഫ. പീറ്റർ മാത്യു എന്നിവർ സന്നിഹിതരായ യോഗത്തിന് ടൂർണമെന്റ് കൺവീനർ റവ. ഫാ. ബെന്നി തോമസ്  കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

 

Get more updates from Pudukad News on Google