Skip to content
November 25, 2026
⌕

പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് എഫ്എസ്എസ്എഐയുടെ നിർദേശം; നിലവാരമില്ലാത്ത കമ്പനികൾക്കെതിരെ കർശന നടപടി വേണം. ബിസ്‌ലേരി വെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളും കണ്ടെത്തിയതിന് പിന്നാലെ പരിശോധന ശക്തമാക്കുന്നു

November 25, 2026
Share this post to

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി എഫ്എസ്എസ്എഐ. പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം. ഗുണനിലവാരം ഇല്ലാത്ത കുടിവെള്ള കമ്പനികൾക്കെതിരെ കർശന നടപടി എടുക്കാനും എഫ്എസ്എസ്എഐ നിർദേശം. ബിസ്ലരി കുടിവെള്ളത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 

സുരക്ഷിതമല്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു.


പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. ഇതിനെത്തുടർന്ന്, എഫ്എസ്എസ്എഐ ആക്റ്റ് 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ അപ്പീലിൽ കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. 


എന്നാൽ, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രോമേറ്റും പിഎഎച്ച് കളും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. 

ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ അടുത്തിടെ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്‌ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.

Get more updates from Pudukad News on Google