Skip to content
November 25, 2026
⌕

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ സർക്കാർ; പിടിച്ചെടുത്ത രണ്ട് ഫോണുകളുടെയും പാസ്കോഡ് അന്വേഷണ സംഘത്തിന് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്. ഭരണഘടനാ പരിരക്ഷയില്ലെന്നും വാദം. പാസ്കോഡ് നൽകുന്നതിലെ നിയമപ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി

November 25, 2026
Share this post to

കൊച്ചി: ബലാത്സംഗ കേസിൽ മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിൻ്റെ പാസ്കോഡ് രാഹുൽ അന്വേഷണ സംഘത്തിന് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാസ്കോഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും പാസ്കോഡ് നൽകാതിരിക്കാൻ ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. 

പാസ്കോഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തയാറായി. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തത്.


ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാഹുൽ കോടതിയെ സമീപിച്ചത്. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും ഇത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. 


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന 31കാരിയായ മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 10ന് ഷൊർണൂരിലെ ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Get more updates from Pudukad News on Google