Skip to content
November 25, 2026
⌕

“പ്രണയബന്ധത്തിൽ ഗർഭിണിയായ വിവരം വീട്ടിൽ അറിയിച്ചു; 19കാരിയായ മകളെ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി”: ഇറാനിൽ മാതാപിതാക്കൾ അറസ്റ്റിൽ | Iran murder case

November 25, 2026
Share this post to
Iran murder case

ടെഹ്റാൻ: ഇറാനിൽ 19കാരിയായ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു (Iran murder case). ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് സംഭവം.

ഒരു യുവാവുമായി പ്രണയത്തിലായിരുന്ന ഹെലിയ, ഇയാളിൽനിന്ന് ഗർഭിണിയായ വിവരം കഴിഞ്ഞ ആഴ്ച വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. തുടർന്ന് മാതാപിതാക്കളായ വോറിയ ഫത്താഹിയും ലൈല വെയ്സും ചേർന്ന് മകളെ ആക്രമിക്കുകയും നിർബന്ധിച്ച് മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.

കോടതിയിൽനിന്ന് മടങ്ങിയെത്തിയ ശേഷം ആക്രമണം

ഹെലിയക്കെതിരെ പരാതി നൽകുന്നതിനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയെ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചതെന്നാണ് വിവരം. പിന്നീട് യുവതി മരിച്ചതായി ഉറപ്പാക്കാൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ് സംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംഭവത്തിൽ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Story Summar: A 19-year-old pregnant woman, Helia Fattahi, was allegedly murdered by her parents in Sanandaj, western Iran. Reports say the incident followed a family dispute after she disclosed her pregnancy. Her parents, identified as Voria Fattahi and Leila Weis, have been arrested, and reports indicate that they confessed during police questioning.

Get more updates from Pudukad News on Google