Skip to content
November 28, 2026
⌕

ചപ്പാത്തിയിൽ ആരോഗ്യ ഗുണങ്ങളേറെ

November 28, 2026
Share this post to

ചപ്പാത്തിയിലെ നാരുകൾ മലബന്ധം തടയാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.

 വയറു നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും കലോറി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു (എണ്ണയോ നെയ്യോ ഒഴിവാക്കുമ്പോൾ).

 സാവധാനം ദഹിക്കുന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കുന്നു. ചോറിനെ അപേക്ഷിച്ച് ചപ്പാത്തി കഴിക്കുമ്പോൾ കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാം.

ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് വിളർച്ച തടയാൻ സഹായിക്കുമ്പോൾ, സിങ്ക് ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഗുണകരമാണ്.

Get more updates from Pudukad News on Google