തിരുപ്പരൻകുൻട്രം മലമുകളിൽ കാർത്തിക ദീപം തെളിച്ചു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി, ഭക്തർ ആവേശത്തിൽ | Tirupparankundram Karthigai Deepam

മധുര: തമിഴ്നാട്ടിലെ തിരുപ്പരൻകുൻട്രം മലമുകളിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട് കൃത്യം അഞ്ചിനാണ് ദീപം തെളിയിച്ചത്. ഇതോടെ ദിവസങ്ങളായി തുടരുന്ന വിവാദത്തിനും നിർണായക വഴിത്തിരിവായി. (Tirupparankundram Karthigai Deepam)
ദീപം തെളിയിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി മലമേഖല മുഴുവൻ കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (CRPF) സുരക്ഷാ വലയത്തിലാക്കിയിരുന്നു. ഹിന്ദു സംഘടനാ പ്രവർത്തകരും ഭക്തരും മലയുടെ താഴ്വാരത്ത് ഒത്തുകൂടി. ദീപം തെളിഞ്ഞതോടെ ഭക്തർ ആവേശം പ്രകടിപ്പിച്ചു.
Summary: Karthigai Deepam was lit atop Tirupparankundram hill in Madurai at 5 pm on November 28, following the Supreme Court’s order. The hill was placed under CRPF security as devotees and Hindu organisation members gathered at the foothills.
Get more updates from Pudukad News on Google




