Skip to content
November 29, 2026
⌕

എരഞ്ഞിക്കല്‍ ഉദയ ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് അക്ഷരസായാഹ്നം സംഘടിപ്പിച്ചു

November 28, 2026
Share this post to

എരഞ്ഞിക്കൽ: ഉദയ ലൈബ്രറി & റീഡിംഗ് റൂം വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് അക്ഷരസായാഹ്നം സംഘടിപ്പിച്ചു. 

പരിപാടി കോർപറേഷൻ വികസന കാര്യസമിതി ചെയർമാൻ വി പി മനോജ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി പ്രകാശൻ അധ്യക്ഷനായി. 

ഹസ്സൻ തിക്കോടിയുടെ “ഫ്രം സ്റ്റോൺ ഹെഞ്ച് ടൂ നാസ “എന്ന പുസ്തകം ചർച്ച ചെയ്തു. ടാഗോർ പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ ബഷീർ നെല്ലിയോട് മോഡറേറ്ററായി. ഫിറോസ്ഖാൻ പുസ്തകവായന നടത്തി. 

ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ കെ സന്തോഷ്‌, വേണു അമ്പലപ്പടി, രാജീവ് മാണിയോട്ട്, മുരളീധരൻ ടി, സത്താർ പൈക്കാട്ട്, റഹ്മ കരീം,എന്നിവർ ചർച്ച നടത്തി. 

31654f0a-0f45-4678-b321-49d03038498a

രചയിതാവ് ഹസ്സൻ തിക്കോടി മറുമൊഴി നടത്തി. ലൈബ്രറി സെക്രട്ടറി എം രവീന്ദ്രൻ സ്വാഗതവും ടി ടി അഹമ്മദ് കബീർ നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google