ആലുവയിൽ വീട്ടിലെ ശുചിമുറിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി | Aluva newborn baby death

ആലുവ: എറണാകുളം ആലുവയിൽ ഇതര സംസ്ഥാനക്കാർ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി (Aluva newborn baby death). വീട്ടിൽ ജോലിക്കുനിന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പ്രസവിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.
ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് പ്രസവം നടന്നതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ മൃതദേഹവും അമ്മയെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഇടത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary: A newborn baby was found dead in the bathroom of a house in Aluva, Ernakulam. A migrant woman working at the house reportedly gave birth while using the bathroom. Idathala police have launched an investigation.




