Skip to content
November 29, 2026
⌕

താങ്ക്സ്ഗിവിങ് ആഘോഷം അതിരുകടന്നു; ഒഹായോയിൽ വാഹനാപകടത്തിൽ പതിനേഴുകാരൻ മരിച്ചു

November 29, 2026
Share this post to

ഒഹായോ: നവംബർ 26-ന് ഒഹായോയിലെ ഫ്രാങ്ക്ലിൻ ടൗൺഷിപ്പിൽ ഉണ്ടായ കാറപകടത്തിൽ 17 വയസ്സുകാരനായ സാമുവൽ ഹെർഷ്ബെർഗർ സംഭവസ്ഥലത്ത് വച്ച് മരിച്ചു. അപകടത്തിൽ 18 വയസ്സുള്ള ക്രിസ് ഹെർഷ്ബെർഗർ, ഹെർമൻ ഹെർഷ്ബെർഗർ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു, ഇവരെ വൂസ്റ്റർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 7:21-ഓടെ പ്രെയറി ലെയ്ൻ റോഡിൽ വടക്കോട്ട് പോവുകയായിരുന്ന കാർ റോഡിൽ നിന്നും തെന്നിമാറി മെയിൽബോക്സിൽ ഇടിച്ചാണ് അപകടമുണ്ടായത്. വണ്ടിയിലുണ്ടായിരുന്നവർ മദ്യപിച്ചുരുന്നോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം യാത്രക്കാർ ആരും തന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലായെന്നും പൊലീസ് വ്യക്തമാക്കി.

20 വയസ്സുകാരനായ ഡ്രൈവർ ആരോൺ ജെ ഹെർഷ്ബെർഗറിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല, സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വെയ്ൻ കൗണ്ടി ഷെരീഫ് ഓഫിസ്, വൂസ്റ്റർ ടൗൺഷിപ്പ് ഇഎംഎസ്, കൊറോണർ ഓഫിസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Get more updates from Pudukad News on Google