കുവൈത്ത് നാവികസേനയുടെ വെടിവയ്പ്പ് പരിശീലനം ഇന്ന് മുതൽ ഡിസംബർ 3 വരെ

കുവൈത്ത്: കുവൈത്ത് നാവികസേനയുടെ ലൈവ് അമ്യൂണിഷൻ (യഥാർത്ഥ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള) സൈനിക അഭ്യാസം ഇന്ന് മുതൽ ഡിസംബർ 3 വ്യാഴാഴ്ച വരെ നടക്കുമെന്ന് കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് നാവിക ഫയറിംഗ് റേഞ്ചിൽ അഭ്യാസ പ്രകടനങ്ങൾ നടക്കുക.
റാസ് അൽ-ജുലൈഅയ്ക്ക് 16.5 നോട്ടിക്കൽ മൈൽ കിഴക്കായി ഖാറൂഹ് ദ്വീപ് വരെയും, റാസ് അൽ-സോറിന് ആറ് നോട്ടിക്കൽ മൈൽ കിഴക്കായി ഉമ്മുൽ മറാദിം ദ്വീപ് വരെയും വ്യാപിച്ചുകിടക്കുന്ന സമുദ്ര മേഖലയിലാണ് ഫയറിംഗ് റേഞ്ച് സ്ഥിതി ചെയ്യുന്നത്.
സൈനിക അഭ്യാസം നടക്കുന്ന സമയങ്ങളിൽ കര, കടൽ മേഖലകളിൽ സഞ്ചരിക്കുന്നവരും മത്സ്യത്തൊഴിലാളികളും തങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ നിരോധിത മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സൈന്യത്തിന്റെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ കർശന നിർദ്ദേശം നൽകി.



