സാമൂഹ്യ സുരക്ഷാ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും മുളന്തുരുത്തി ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിന്റെയുംസ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ബറോഡാ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്,എച്ഡിഎഫ്സി ബാങ്ക് ആക്സിസ് ബാങ്ക്,കേരള ഗ്രാമീണ്‍ബാങ്ക് കേരള ബാങ്ക് എന്നീ 10 ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തില്‍ മുളന്തു രുത്തി ടി.എം ജേക്കബ് ഹാളില്‍ ജനസുരക്ഷാ മെഗാ ക്യാമ്പ് നടത്തി.
ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് എഫ്ഐഡിഡി ജനറല്‍ മാനേജര്‍ മുഹമ്മദ് സാജിദ് പി. കെ.അധ്യക്ഷത വഹിച്ച യോഗത്തില്‍ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോര്ജ്ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്ബിഐ എറണാകുളം അഡ്മിനി സ്ട്രേറ്റീവ് ഓഫീസ് ഡെപ്യൂട്ടി ജി എം സന്തോഷ്കുമാര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിനി ചെറിയാന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എ ജോഷി യൂണിയന് ബാങ്ക് ജിഎം, ശക്തിവേല്‍ എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആര്‍ബിഐ എല്‍ഡിഒ മണികണ്ഠന്, കാനറാ ബാങ്ക്, കേരളാ ബാങ്ക് ജനറല്‍മാനേജര്‍ മാര്‍ മറ്റു ബാങ്കുകളുടെഎ ജി എംസ് എന്നിവരും എസ്ബിഐ റീജിയണല്‍ മാനേജര്‍ അശോക് കുമാര്‍,ബ്രാഞ്ച് മാനേജര്‍ സ്വപ്നാ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സിജിഎസ് ചെയര്‍പേഴ്സണ്‍
തുടങ്ങിയവരും സംബന്ധിച്ചു.
എറണാകുളം ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അജിലേഷ് സി നന്ദി പ്രകാശിപ്പിച്ചു. സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ അഡ്വ: സുരേന്ദ്രന് കക്കാട്സാമ്പത്തിക ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.
എഫ് എല്‍ സി മാരായ റാണി നിക്സണ്, സുരേഷ്, ജിതിന് ഹരിഷ്മ, വിനീത, അനിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വര്‍ഷത്തില്‍ 20 മാത്രം അടച്ച് 2 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ്, വാര്‍ഷിക പ്രീമിയം 436 മാത്രം വരുന്ന 2 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ആളുകളെ ചേര്‍ത്തു.
60 വയസ്സ് കഴിയുമ്പോള്‍ 5000 രൂപ വരെ ആജീവനാന്തം പെന്ഷന് ലഭിക്കുന്ന എ.പി.വൈ പെന്ഷന് പദ്ധതി, കൂടാതെ കെവൈസി, റീ കെവൈസി, സി.കെ.വൈ.സി കാര്‍ഡ് ജനറേഷന്, റി-കെ.വൈ.സി അപ്ഡേഷന്, പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കല്‍, നോമിനേഷന് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
മുളന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന 10ബാങ്കുകളുടെ നേതൃത്വത്തില്‍ നടന്നക്യാമ്പില്‍ 330 ല്‍ പരം പേര് പങ്കെടുത്തു. ക്യാമ്പില്‍ കെവൈസി പുതുക്കിയവര്‍ക്ക് ,സിഎസ്സി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സി കെ വൈ. സി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ലാമിനേറ്റ് ചെയ്തു കൊടുത്തു.



