Skip to content
November 29, 2026
⌕

ഷെയ്ഖ് ഹസീന ഡിസംബർ 16-ന് റോഡ് മാർ​ഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷ; ബം​ഗ്ലാദേശിൽ വൻ സേനാവിന്യാസം, അറസ്റ്റ് ചെയ്യുമെന്ന് സ‍‍‍ർക്കാർ

November 29, 2026
Share this post to

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി.

പശ്ചിമബം​ഗാൾ, ത്രിപുര അതിർത്തികളിലാണ് സുരക്ഷ ശക്തമാക്കിയത്.

ബം​ഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാസേനയുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 16-ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബം​ഗ്ലാദേശിലേക്ക് തിരികെപോകുമെന്നാണ് റിപ്പോർട്ട്.

റോഡ് മാർ​ഗമായിരിക്കും ഷെയ്ഖ് ഹസീന ബം​ഗ്ലാദേശിലേക്ക് പോവുകയെന്നും റിപ്പോർട്ടുകളിലുണ്ട്.

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബം​ഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ​ഗാർഡ് ബം​ഗ്ലാദേശിന്റെ(ബിജിബി) 120 പ്ലാറ്റൂൺ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

ഇതിൽ 56 പ്ലാറ്റൂണും ഹസീനയുടെ സ്വദേശമായ ​ഗോപാൽ​ഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ​ഗാസിപുർ, നാരായൺ​ഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോ​ഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സേനാവിന്യാസമുണ്ട്.

Get more updates from Pudukad News on Google