നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചരിത്രനേട്ടം: ആദ്യമായി 2 വനിതാ കേഡറ്റുകൾ പഠന വിഷയങ്ങളിൽ ഒന്നാം സ്ഥാനത്ത് | National Defence Academy

പൂനെ: നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) ചരിത്രത്തിലാദ്യമായി രണ്ട് വനിതാ കേഡറ്റുകൾ അതത് പഠനവിഷയങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കേഡറ്റ് ഗാർഗി പലിവാളും ആർട്സ് വിഭാഗത്തിൽ കേഡറ്റ് ദിവ്യ ഗോദാരയുമാണ് ഒന്നാം സ്ഥാനത്തെത്തിയത്.(National Defence Academy, First Time Two Women Cadets Top Their Streams)
പൂനെ ആസ്ഥാനമായുള്ള പ്രതിരോധ പരിശീലന സ്ഥാപനം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പ്യൂട്ടർ സയൻസിൽ ഒന്നാമതെത്തിയ ഗാർഗി പലിവാളിന് ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് ട്രോഫിയും കമാൻഡന്റ്സ് സിൽവർ മെഡലും ലഭിക്കും. ആർട്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദിവ്യ ഗോദാരയെ ചീഫ് ഓഫ് ദി എയർ സ്റ്റാഫ് ട്രോഫിയും കമാൻഡന്റ്സ് സിൽവർ മെഡലും നൽകി ആദരിക്കും.
Story Summary
For the first time in the history of the National Defence Academy (NDA) in Pune, two women cadets have topped their respective academic streams. Cadet Gargi Paliwal secured first place in computer science and will receive the Chief of the Naval Staff’s Trophy along with the Commandant’s Silver Medal, while Cadet Divya Godara topped the arts stream and will be awarded the Chief of the Air Staff’s Trophy and the Commandant’s Silver Medal.



