താമരശ്ശേരിയിലെ കൂട്ടബലാത്സംഗം: കാറിന്റെ മുൻസീറ്റിൽ 2 പേർ കൂടി ഉണ്ടായിരുന്നുവെന്ന് യുവതി; കൂടുതൽ പ്രതികൾക്കായി അന്വേഷണം | Thamarassery Gang Rape Case

കോഴിക്കോട്: താമരശ്ശേരിയിലെ കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിക്കുന്നു. കാറിൽവെച്ച് പീഡനത്തിനിരയായപ്പോൾ വാഹനത്തിൽ നാലുപേർ ഉണ്ടായിരുന്നതായി പരാതിക്കാരി പൊലീസിന് മൊഴി നൽകി.(Thamarassery Gang Rape Case Two More in Front Seat of Car Police Intensify Probe)
രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായും, എന്നാൽ കാറിന്റെ മുൻസീറ്റിൽ രണ്ടുപേർ കൂടി ഇരുന്നിരുന്നതായുമാണ് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
പീഡനത്തിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി പണം കവർന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പലതവണ ബലാത്സംഗം ചെയ്തെന്ന കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Story Summary
Police in Kozhikode have intensified their investigation into the Thamarassery gang rape case to check if more accused are involved after the survivor stated that two others were seated in the front seat of the car while two men assaulted her, and that she was also threatened and robbed of money.



