ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൈപ്പള്ളിത്തറ- കക്കാട് പാടശേഖര സമിതിയുടെ സഹകരണത്തോടുകൂടി “പത്രപോഷണം” പദ്ധതി പ്രകാരം കൈപ്പള്ളിത്തറ – കക്കാട് പാടശേഖരത്തിലെ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ്ണ’ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി.
24 സെവൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഡ്രോൺ ഉപയോഗിച്ച് നടപ്പിലാക്കിയ സ്പ്രേയിങ് പദ്ധതിയുടെ ഉദ്ഘാടനം പാടശേഖര സമിതി പ്രസിഡന്റ് കെ.വി. ജോഷി നിർവഹിച്ചു.
സമിതി സെക്രട്ടറി വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.
സമിതി അംഗങ്ങളായ പി.കെ. രാജൻ, കെ.എസ്. അപ്പു, കൃഷി അസിസ്റ്റന്റ് പി.എസ്. വിജയകുമാർ, കർഷകർ എന്നിവർ പങ്കെടുത്തു.
പദ്ധതി പ്രകാരം 30 ഏക്കർ നെൽകൃഷിയിലാണ് കൃഷിവകുപ്പ് ലഭ്യമാക്കിയ ഫണ്ട് ഉപയോഗപ്പെടുത്തി കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത “സമ്പൂർണ്ണ” സൂക്ഷ്മ മൂലക മിശ്രിതം ഡ്രോൺ മുഖേന സ്പ്രേ ചെയ്തത്.


