ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു; പരിക്കേല്‍ക്കാതെ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ശക്തമായ ഇടിമിന്നലില്‍ ശ്രീനാരായണപുരം താണിയൻ ബസാറിലെ വീട്ടില്‍ വ്യാപക നാശനഷ്ടം. വീടിനകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുകയും വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്ത സംഭവത്തില്‍ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെവിവേദന ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും ആർക്കും ഗുരുതര പരിക്കുകളില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഹാളില്‍ നിന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടൈലുകളുടെ അവശിഷ്ടങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണതോടെ വീട്ടുകാർ ഭീതിയിലായി. ഇടിമിന്നലിന്റെ ആഘാതത്തില്‍ […]


