‘ചെയ്യുന്ന സമയത്ത് തന്നെ അത് ശരിയാകണം’! മമ്മൂട്ടിയിൽ നിന്ന് പഠിച്ച വലിയ പാഠത്തെക്കുറിച്ച് റോഷൻ മാത്യു

‘ചെയ്യുന്ന സമയത്ത് തന്നെ അത് ശരിയാകണം’! മമ്മൂട്ടിയിൽ നിന്ന് പഠിച്ച വലിയ പാഠത്തെക്കുറിച്ച് റോഷൻ മാത്യു

റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ‘ചത്താ പച്ച’ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് താരം. ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവെ, തന്റെ ആദ്യകാല ചിത്രമായ ‘പുതിയ നിയമ’ത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് റോഷൻ പങ്കുവെച്ചത്. സിനിമയിൽ അധികം അനുഭവപരിചയമില്ലാത്ത കാലത്ത് അഭിനയം ശരിയാകാത്തതിൽ തനിക്ക് പേടി തോന്നിയിരുന്നെന്നും, എഡിറ്റിങ്ങിലൂടെയോ പോസ്റ്റ് പ്രൊഡക്ഷനിലൂടെയോ അത് ശരിയാകുമെന്ന് കരുതി സ്വയം ആശ്വസിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.

എന്നാൽ ഷൂട്ടിങ്ങിന്റെ രണ്ടാം ദിവസം മമ്മൂട്ടിയുടെ പ്രകടനം നേരിട്ട് കണ്ടതോടെ തന്റെ ധാരണകൾ പാടെ മാറിയെന്ന് റോഷൻ വെളിപ്പെടുത്തി. “മമ്മൂക്ക പെർഫോം ചെയ്യുന്നത് വളരെ അടുത്ത് നിന്ന് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് തോന്നി. ചെയ്യുന്ന സമയത്ത് തന്നെ അത് കറക്ടായി ഫീൽ ചെയ്യണം എന്നതാണ് അദ്ദേഹം പഠിപ്പിച്ചു തന്ന പാഠം. ആ കഥാപാത്രവും അതുവരെയുള്ള സന്ദർഭങ്ങളും അദ്ദേഹത്തിന്റെ ഓരോ നിമിഷത്തിലുമുണ്ടായിരുന്നു,” റോഷൻ മാത്യു പറഞ്ഞു. 2015-ൽ ഉണ്ടായ ആ അനുഭവം കഴിഞ്ഞ പത്ത് വർഷമായി താൻ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘വടു – ദി സ്കാർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

പുതിയ ചിത്രമായ ‘ചത്താ പച്ച’യിലെ മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ചും റോഷൻ വാചാലനായി. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയായല്ല, മറിച്ച് ആ കഥയിലെ സർക്കസ്ക്കാരനായും ഗുസ്തിക്കാരനായുമാണ് അദ്ദേഹം വന്ന് നിന്നത്. ഒരു സൂപ്പർ സ്റ്റാർ എന്ന നിലയിലല്ല, മറിച്ച് പൂർണ്ണമായും ആ കഥാപാത്രമായാണ് അദ്ദേഹം സെറ്റിലെത്തിയതെന്നും റോഷൻ പറഞ്ഞു. ‘ചത്താ പച്ച’യിലെ ‘വെട്രി’ എന്ന റോഷന്റെ കഥാപാത്രം ഇതിനോടകം തന്നെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

The post ‘ചെയ്യുന്ന സമയത്ത് തന്നെ അത് ശരിയാകണം’! മമ്മൂട്ടിയിൽ നിന്ന് പഠിച്ച വലിയ പാഠത്തെക്കുറിച്ച് റോഷൻ മാത്യു appeared first on Express Kerala.

Spread the love
Scroll to Top