വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തു

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തു

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. പോട്ട പനമ്പിള്ളി കോളേജിന് സമീപം താമസിക്കുന്ന മുത്രത്തിപറമ്പിൽ നിഷാദിനെയാണ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പോട്ട പുത്തൻപുരക്കൽ വിൽസന്റെ കടയിൽ നിന്ന് രാത്രി സമയത്ത് സോഡ ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ വാളും ഇരുമ്പുവടിയുമായി വിൽസന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വിൽസനെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്. ജാമ്യമെടുത്ത് ഒളിവിൽ പോയ പ്രതിയെ വരന്തരപ്പിള്ളി പൗണ്ടിലെ വാടക വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Spread the love
See also  വെള്ളാങ്ങല്ലൂരിൽ ജീരകസോഡയിൽ ചത്ത പാമ്പിനെ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top