PUDUKAD-NEWS-PUTHUKAD-NEWS

അടിപിടി കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു, പ്രതി റിമാന്റിലേക്ക്.

മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ അടിപിടിക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളിയായ മതിലകം പി. വെമ്പല്ലൂർ ചിലമ്പിട്ടശ്ശേരി വീട്ടിൽ കണ്ണൻ 43 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കോടതി പിടികിട്ടാ പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 29.01.2026 തീയ്യതി വൈകീട്ട് 6.00 മണിക്ക് കഴുവിലങ്ങിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top