സ്വര്‍ണ വില ഇന്നും തകര്‍ന്ന് താഴേക്ക്; ഒറ്റയടിക്ക് ഇടിഞ്ഞത് 6000ത്തിന് മുകളില്‍

സ്വര്‍ണ വില ഇന്നും തകര്‍ന്ന് താഴേക്ക്; ഒറ്റയടിക്ക് ഇടിഞ്ഞത് 6000ത്തിന് മുകളില്‍

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വൻ ഇടിവ്. ആഗോളവിപണിയിലെ വിലയിടിവാണ് കേരള വിപണിയേയും സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് പിടിവിട്ട് താഴേക്ക് പതിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 15510 രൂപയായിരുന്നു വില. ഇന്ന് ഗ്രാം വിലയില്‍ 790 രൂപയുടെ കുറവ് രേഖപ്പെടുത്തി. 14720 രൂപയാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്. 1,24,080 രൂപയുണ്ടായിരുന്ന പവൻ വിലയില്‍ ഇന്ന് 6320 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 1,17,760 രൂപയാണ് നിലവില്‍ 22 കാരറ്റ് സ്വർണത്തിൻ്റെ നിരക്ക്. 18 കാരറ്റ് സ്വർണവും വിലകുറഞ്ഞ് കൂടുതല്‍ ആകർഷകമായി. ഇന്ന് ഗ്രാമിന് വില 12825 രൂപയാണ്.

Spread the love
See also  സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top