വാടാനപ്പിള്ളി : വിദേശത്തു വെച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി.
കോഴിക്കോട് പേരാമ്പ്ര കുറുക്കൻ കുന്നുമ്മൽ വീട്ടിൽ ആഷിഖ് ( 42 വയസ്സ് ) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ സുദർശന’ യുടെ ഭാഗമായാണ് നടപടി. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.
2025 സെപ്തംബർ മാസത്തിൽ വിദേശത്തു വച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനാണ് ആഷികിനെ മുംബൈ ഇന്റർനാഷ്ണൽ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ ബി, സബ്ബ് ഇൻസ്പെക്ടർ വിനീത്, ജി എസ് ഐമാരായ ഷാഫി യൂസഫ് , അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


