ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.കൊടകര പോലീസ് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ നെല്ലായി ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ ഉജ്വൽ (23)നെയാണ്  കാപ്പ ചുമത്തി  ജയിലിലടച്ചത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി കൃഷ്ണ കുമാർ  നല്കിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.ആളൂർ, കൊടകര, ചാലക്കൂടി പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് വധശ്രമകേസുകളിലും രണ്ട് അടിപിടികേസിലും കാപ്പ നിയമ പ്രകാരം നാടുകടത്തിയ കേസിലും ഉൾപ്പടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഉജ്വൽ.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top