loader image
മൈക്കൽ ജാക്‌സന്റെ ബയോപിക്; ‘മൈക്കൽ’ ട്രെയിലർ പുറത്ത്!

മൈക്കൽ ജാക്‌സന്റെ ബയോപിക്; ‘മൈക്കൽ’ ട്രെയിലർ പുറത്ത്!

സംഗീത ലോകത്തെ വിസ്മയം മൈക്കൽ ജാക്‌സന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അന്റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന ‘മൈക്കൽ’ എന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. പോപ്പ് ഇതിഹാസത്തിന്റെ വളർച്ചയും അദ്ദേഹം നേരിട്ട വെല്ലുവിളികളും ദൃശ്യവൽക്കരിക്കുന്ന ചിത്രം ഏപ്രിൽ 24-നാണ് പ്രദർശനത്തിനെത്തുന്നത്.

മൈക്കൽ ജാക്‌സന്റെ അനന്തരവനായ ജാഫർ ജാക്‌സനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജാക്‌സന്റെ ശരീരഭാഷയും നൃത്തചുവടുകളും ജാഫറിലൂടെ പുനർജനിക്കുന്നു എന്നതാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. മൈക്കലിന്റെ ആദ്യകാല ജീവിതം, ലോകം ആരാധിക്കുന്ന പോപ്പ് രാജാവിലേക്കുള്ള വളർച്ച, വ്യക്തിജീവിതത്തിൽ അദ്ദേഹം നേരിട്ട പ്രതിസന്ധികൾ എന്നിവ സിനിമയുടെ പ്രമേയമാകുന്നു. ലയൺസ് ഗേറ്റും ജികെ ഫിലിംസും ചേർന്ന് ഏകദേശം 155 മില്യൺ ഡോളർ (ഏകദേശം 1200 കോടിയിലധികം രൂപ) ബജറ്റിലാണ് ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്. ജോൺ ലോഗാൻ ആണ് തിരക്കഥ. കോൾമാൻ ഡൊമിംഗോ, നിയ ലോങ്ങ് എന്നിവർ മൈക്കലിന്റെ മാതാപിതാക്കളായി വേഷമിടുന്നു.

The post മൈക്കൽ ജാക്‌സന്റെ ബയോപിക്; ‘മൈക്കൽ’ ട്രെയിലർ പുറത്ത്! appeared first on Express Kerala.

See also  സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
Spread the love

New Report

Close