PUDUKAD-NEWS-PUTHUKAD-NEWS

നിയന്ത്രണം വിട്ട സെയിൽസ് പിക്കപ്പ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

എരുമപ്പെട്ടി മങ്ങാട് പള്ളിയ്ക്ക് സമീപം നിയന്ത്രണം വിട്ട സെയിൽസ് പിക്കപ്പ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡൻ്റ് എരുമപ്പെട്ടി സ്വദേശി മാരാം പുറത്ത് നിഷാദ് (46), കോട്ടപ്പുറം സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സെയിൽസ് പിക്കപ് വാൻ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടി മൾട്ടി പർപ്പസ് സൊസൈറ്റിയിലെ കളക്ഷൻ ഏജൻ്റായ നിഷാദ് തൊട്ടടുത്ത കടയിൽ നിന്നും കളക്ഷൻ എടുത്ത് സ്കൂട്ടറിൽ കയറി പോകാൻ നിൽക്കുമ്പോഴാണ് പുറകിൽ നിന്നും വന്ന പിക്കപ്’ വാൻ ഇടിച്ചത്.
തുടർന്ന് വിനു യാത്ര ചെയ്തിരുന്ന സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിലും പിക്കപ് വാൻ ഇടിച്ചു.അപകടത്തിൽ സാരമായി പരിക്കേറ്റ നിഷാദിനേയും വിനുവിനേയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  ബാംഗ്ലൂരിൽ വിദ്യാഭ്യാസ ഏജൻ്റ് എന്ന വ്യാജേന ലഹരി ഇടപാട് നടത്തുന്ന പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top